അറിയിപ്പ്...വിദ്യാലയങ്ങളില്‍ നടന്ന പ്രവേശനോത്സവം, ലോകപരിസ്ഥിതിദിനം എന്നിവയുടെ വിവരങ്ങള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍ സഹിതം മിക്ക വിദ്യാലയങ്ങളും സ്ക്കൂള്‍ ബ്ലോഗുകളില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യാത്തവര്‍ ഉടന്‍ പോസ്റ്റിംഗ് നടത്തേണ്ടതാണ്.....
 
 
 
കേരളത്തിലെ വിദ്യാഭ്യാസ ആസൂത്രണത്തെയും നിര്‍വഹണത്തെയും കുറിച്ചു പഠിക്കാന്‍ എത്തിയ പഠനസംഘം കാസര്‍ഗോ‍ഡ് ഡയറ്റ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പല്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍, ടീച്ചര്‍ എജുക്കേറ്റേഴ്സ്, പ്രൈമറി അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കര്‍ണാടക സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്, എജുക്കേഷന്‍ പ്ലാനിങ്ങ് & മാനേജ്മെന്റിന്റെ (SISLEP) സംസ്ഥാന പ്രതിനിധി സംഘമാണ് ഡയറ്റില്‍ എത്തിച്ചേര്‍ന്നത്. ഡയറക്റ്റര്‍ എം എച്ച് ഡോണര്‍ നയിച്ച സംഘത്തില്‍ ഫാക്കല്‍ട്ടിമാരായ മിസ് മഞ്ജുളാ നായിക്ക്, അശ്വിന്‍, കിഷോര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേരളത്തിലെ സീമാറ്റിന് തുല്യമായ സ്ഥാപനത്തില്‍ നിന്നുള്ള ഉന്നതപഠനസംഘമാണ് എത്തിച്ചേര്‍ന്നത്. ഡയറ്റിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സീമാറ്റും തമ്മിലുള്ള ബന്ധം (ഡോ. പി വി കൃഷ്ണകുമാര്‍), കാസര്‍ഗോഡ് ഡയറ്റിന്റെ തനത് ഇടപെടലുകള്‍ (ഡോ. പി വി പുരുഷോത്തമന്‍), ഡയറ്റും സ്കൂളുകളും തമ്മിലുള്ള ബന്ധം (അരവിന്ദ), പാഠപുസ്തകരചനയിലെ അനുഭവങ്ങള്‍ (കുമാര്‍ സുബ്രഹ്മണ്യ) എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, കെ രാമചന്ദ്രന്‍ നായര്‍, ടീച്ചര്‍ എജുക്കേറ്റര്‍ നാരായണ ദേലമ്പാടി എന്നിവരും പങ്കെടുത്തു.
പിഎസി മീറ്റിംഗ് 2015

ഡയറ്റ് കാസറഗോഡ് പബ്ലിക്ക് അഡ്വൈസറി കമ്മറ്റി യോഗം 23.06.2015 ന് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. കഴിഞ്ഞ വര്‍ഷം ‍‍ഡയറ്റ് ഏറ്റെടുത്തു നടപ്പിലാക്കിയ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ അവലോകനവും 2015-16 അക്കാദമിക വര്‍ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പദ്ധതികളടെ ചര്‍ച്ചയും അവതരണവും നടക്കും.

         DIET Kasaragod is situated at Maipady, the headquarters of the Kumbala Rajas. It is about 9 kms. from Kasaragod Town and 3 kms from the famous Madhur temple. The institute is situated on a spacious campus of 14.5 acres. GTTI Maipady which started functioning here in 1948 on land donated by Maipady Royal family was upgraded as District Institute of Education and Training (DIET) in May 1989. The Institute is completing 24 years of exemplary service in the field of education. DIET Kasaragod was in the forefront of all the innovations and improvements the state of Kerala has seen in the past twenty years. This DIET is unique in that it is the only institution in the state of Kerala which provides pre-service and in-service teacher education both in Malayalam and Kannada.
 
       Kasaragod is said to be generated from Kannada word ‘Kasaraka kadu’ which means, the forest area of Nuxvomica (kanjiram). Kasaragod district was formulated on 24th May 1984 as the 14th district in modern Kerala. The complexities and diversification in culture, multiplicity in languages and their communicative dialects, conglomeration of castes and creed and their way of life are amazing and have much scope for research.        Kasargod district has a unique education system where both Kannada and Malayalam medium of instruction are adopted in school education. It was one among the six districts in which DPEP was implemented in the state during the year 1994. The Revenue district under the jursdiction of The Deputy Director of the Education (DDE) has two educational districts namely Kasargod and Kanhangad.        The DIET comprices 7 Faculties for providing services to both Pre-service and Inservice Sector of Education. There are 20 academic staff members including the Principal. The mission of the institute is to ensure sustainable quality education to all and also to enhance and review the teacher education in tune with the needs and aspirations of society.
 
Total hit on DIET KSD website
Web Site Hit Counters
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്. കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. BLEND പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട ആര്‍പി പരിശീലനം ഐടി സ്ക്കൂളില്‍ ആരംഭിച്ചു. ഡിഡിഇ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പിവി കൃഷ്ണകുമാര്‍, ഐടിസ്ക്കള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു. ഐടിസ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരായ പി. ശ്രീധരന്‍, ബാബു, രാജന്‍ തുടങ്ങിയവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി കെ. വിനോദ്കുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.